കാശ്മീരിൽ ജയ്ഷ് ഭീകരൻ അറസ്റ്റിൽ; പിടിയിലായത് പാക്കിസ്ഥാനുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്ന ആൾ
Sun, 21 May 2023

ശ്രീനഗർ: ജമ്മു കാശ്മീരിൽ , ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ അനുയായിയെ ദേശീയ അന്വേഷണ ഏജൻസി(NIA) അറസ്റ്റ് ചെയ്തു.കശ്മീരിലെ കുപ്വാര സ്വദേശിയായ മുഹമ്മദ് ഉബൈദ് മാലിക് ആണ് പിടിയിലായത്. പാക്കിസ്ഥാനിൽ നിന്നുള്ള ജയ്ഷ് ഭീകരരുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്ന ആളാണ് മാലിക് എന്നാണ് റിപ്പോർട്ട്. ഇയാൾ ആയുധക്കടത്തിലും ഭീകരാക്രമണങ്ങൾക്കുള്ള ഗൂഢാലോചനയിലും പങ്കാളിയായിരുന്നുവെന്നും എൻഐഎ അറിയിച്ചു. കശ്മീർ അതിർത്തിയിലെ സുരക്ഷാ സേന നടത്തുന്ന നീക്കങ്ങളും സേനാവിന്യാസത്തെപ്പറ്റിയുള്ള വിവരങ്ങളും ഇയാൾ ഭീകരർക്ക് ചോർത്തി നൽകിയിരുന്നു. മാലികിന്റെ പക്കൽ നിന്ന് ഭീകരവാദവുമായി ബന്ധപ്പെട്ട നിരവധി രേഖകൾ കണ്ടെത്തിയെന്നും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അധികൃതർ അറിയിച്ചു.