നാവിക സേനയ്ക്കായുള്ള നിർണായക ഉപഗ്രഹവുമായി LVM3 M5 വിക്ഷേപണം ഇന്ന് | ISRO

ഉപഗ്രഹത്തിന്റെ ചിത്രങ്ങളോ, കൂടുതൽ വിശദാംശങ്ങളോ ഐഎസ്ആർഒ ഇത്തവണ പുറത്തുവിട്ടിട്ടില്ല.
നാവിക സേനയ്ക്കായുള്ള നിർണായക ഉപഗ്രഹവുമായി LVM3 M5 വിക്ഷേപണം ഇന്ന് | ISRO
Published on

ശ്രീഹരിക്കോട്ട : ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടിയുള്ള നിർണ്ണായക വാർത്താവിനിമയ ഉപഗ്രഹം വഹിച്ചുള്ള LVM3 M5 ദൗത്യം ഇന്ന്. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തേറിയ റോക്കറ്റായ LVM3-യുടെ ഈ അഞ്ചാം ദൗത്യം വൈകുന്നേരം 5.27-ന് സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ (SDSC) രണ്ടാം ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപിക്കുക.(ISRO set to launch heaviest defence communication satellite for the Navy)

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിർണ്ണായക ദൗത്യമായതിനാൽ വിക്ഷേപണ വിവരങ്ങൾ ഐഎസ്ആർഒ ഇത്തവണ അതീവ രഹസ്യമായി സൂക്ഷിച്ചു. ഐഎസ്ആർഓയുടെ ഏറ്റവും കരുത്തേറിയ റോക്കറ്റായ LVM3 വഹിക്കുന്നത് 4400 കിലോഗ്രാം ഭാരമുള്ള CMS 03 എന്ന വാർത്താവിനിമയ ഉപഗ്രഹത്തെയാണ്.

രാജ്യസുരക്ഷാ പ്രാധാന്യം കണക്കിലെടുത്ത് ഉപഗ്രഹത്തിന്റെ ചിത്രങ്ങളോ, കൂടുതൽ വിശദാംശങ്ങളോ ഐഎസ്ആർഒ ഇത്തവണ പുറത്തുവിട്ടിട്ടില്ല. സൈനിക ദൗത്യങ്ങൾക്ക് അമേരിക്കയും ചൈനയും മുമ്പ് സ്വീകരിച്ചിട്ടുള്ള സമാനമായ നിലപാട്, ഐഎസ്ആർഒ ഒരു വിക്ഷേപണത്തിൽ ഇത്രയും രഹസ്വസ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമായാണ്.

LVM3 M5 ദൗത്യം 2025-ലെ ഐഎസ്ആർഓയുടെ നാലാമത്തെ വിക്ഷേപണ ശ്രമമാണ്. ഈ വർഷം വലിയ പ്രതീക്ഷകളോടെ തുടങ്ങിയ ഐഎസ്ആർഒയ്ക്ക് PSLV C61 ദൗത്യത്തിന്റെയും NVS 02 ഉപഗ്രഹത്തിന്റെയും പരാജയം തിരിച്ചടിയായിരുന്നു.

ഈ വർഷം അവസാനത്തോടെ നടത്തുമെന്ന് പ്രഖ്യാപിച്ച ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യവും നിലവിൽ വൈകുകയാണ്. ഈ പശ്ചാത്തലത്തിൽ, LVM3 M5-ന്റെ വിജയം ഐഎസ്ആർഒയ്ക്ക് നിർണ്ണായകമാണ്.

Related Stories

No stories found.
Times Kerala
timeskerala.com