
ശ്രീനഗർ: സിന്ധു നദീജല കരാർ ചരിത്രപരമായ തെറ്റായിരുന്നുവെന്നും അത് റദ്ദാക്കുന്നത് ജമ്മു കശ്മീരിന് വലിയ നേട്ടങ്ങൾ നൽകുമെന്നും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അഭിപ്രായപ്പെട്ടു(Indus Water Treaty). രക്തവും വെള്ളവും ഒരുമിച്ച് ഒഴുകാൻ കഴിയില്ല, അതുപോലെ ഭീകരതയും ചർച്ചകളും ഒരുമിച്ച് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, കരാർ താൽക്കാലികമായി നിർത്തിവച്ചത് പാകിസ്ഥാനുള്ള ഉചിതമായ മറുപടിയാണ്. ഇന്ത്യയുടെ ജലം ഇനി ഇന്ത്യയ്ക്കുള്ളിലേക്ക് ഒഴുകും. ഝലം, ചെനാബ് നദികളുടെ മേൽ നമുക്ക് ഇപ്പോൾ പൂർണ്ണ നിയന്ത്രണം ഉണ്ട്. ജമ്മുവിലെ തരിശുഭൂമികളിൽ ഈ നദികളിലെ ജലം ഉപയോഗിച്ച് ജലസേചനം നടത്താൻ കഴിയും. ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് പുതിയ വേഗത ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.