

ന്യൂഡൽഹി: ഒരാഴ്ചയായി തുടരുന്ന ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധിക്ക് അയവുണ്ടാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 1800-ൽ അധികം സർവീസുകൾ ഇൻഡിഗോ വിജയകരമായി നടത്തി. റദ്ദാക്കുന്ന വിമാന സർവീസുകളുടെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.(IndiGo crisis eases, Services return to normal)
എങ്കിലും, പ്രശ്നം പൂർണ്ണമായി പരിഹരിക്കാത്തതിനാൽ ഇന്നും ചില സർവീസുകൾ റദ്ദാക്കുന്നത് തുടരും. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഡി.ജി.സി.എ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഇൻഡിഗോ കഴിഞ്ഞദിവസം മറുപടി നൽകി. പ്രതിസന്ധി ഉണ്ടാകാൻ പ്രധാനമായും അഞ്ച് കാരണങ്ങളാണ് ഇൻഡിഗോ മറുപടിയിൽ ചൂണ്ടിക്കാട്ടുന്നത്.
ഡ്യൂട്ടി പരിഷ്കരണം, പ്രതികൂല കാലാവസ്ഥ, സാങ്കേതിക പ്രശ്‌നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കാരണങ്ങളാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. ഇൻഡിഗോയുടെ ഈ മറുപടിയുടെയും വിഷയത്തിൽ അന്വേഷണം നടത്തുന്ന നാലംഗ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര സർക്കാർ തുടർനടപടികൾ സ്വീകരിക്കുക.