പലസ്തീനിലേക്ക് രണ്ടാംഘട്ട സഹായവുമായി ഇന്ത്യ; മാനുഷിക സഹായം തുടരുമെന്ന് വിദേശകാര്യമന്ത്രി
Nov 19, 2023, 17:11 IST

ന്യൂഡല്‍ഹി: ഇസ്രയേല്‍ ആക്രമണത്തില്‍ ചെറുത്തുനിൽക്കുന്ന ഗാസയിലേക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം. 32 ടണ്ണോളം വരുന്ന അവശ്യസാധനങ്ങൾ അയച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വ്യോമപാതയിലൂടെ ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലാണ് സഹായമെത്തിക്കുക. അവിടെനിന്ന് റഫാ അതിര്‍ത്തിവഴി ഗാസയിലെത്തിക്കുകയാണ് ലക്ഷ്യം.

ഇന്ത്യന്‍ വ്യോമസേനയുടെ സി.17 വിമാനത്തിലാണ് സഹായങ്ങൾ ഗാസയിൽ എത്തിക്കുന്നത്. 32 ടണ്‍ സഹായശേഖരങ്ങളാണ് അയച്ചതെന്ന് വിദേശാകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ അറിയിച്ചു. പലസ്തീന്‍ ജനതയ്ക്കായുള്ള മാനുഷിക സഹായം നല്‍കുന്നത് തുടരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.