പുതുച്ചേരി: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്, തമിഴ്നാട് സംസ്ഥാനത്തിനും പുതുച്ചേരി യൂണിയൻ ടെറിട്ടറിക്കും തുല്യ പ്രാധാന്യം നൽകുമെന്ന് പ്രഖ്യാപിച്ചു. പുതുച്ചേരിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(I will speak not only for Tamil Nadu but also for Puducherry, says Vijay)
കേന്ദ്ര സർക്കാരിന് തമിഴ്നാട് ഒരു സംസ്ഥാനവും പുതുച്ചേരി ഒരു യൂണിയൻ ടെറിട്ടറിയുമായിരിക്കാം. എന്നാൽ ടി.വി.കെ.ക്ക് അങ്ങനെയല്ല, "എല്ലാവരും ഒന്നാണ്, എല്ലാവരും സ്വന്തക്കാരാണ്." വിജയ് തമിഴ്നാടിനുവേണ്ടി മാത്രമല്ല, പുതുച്ചേരിക്കുവേണ്ടിയും സംസാരിക്കും. പുതുച്ചേരി സർക്കാർ ഡി.എം.കെ. സർക്കാരിനെ പോലെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി.എം.കെ.യെ ജനങ്ങൾ വിശ്വസിക്കരുതെന്നും ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയാണെന്നും വിജയ് വ്യക്തമാക്കി. "ഡി.എം.കെ. അടുത്ത തിരഞ്ഞെടുപ്പിൽ പാഠം പഠിക്കും." 41 പേരുടെ മരണത്തിന് കാരണമായ കരൂരിലെ ദുരന്തത്തിനുശേഷം വിജയ് പങ്കെടുത്ത ആദ്യ പൊതുയോഗമായിരുന്നു ഇത്. ടി.വി.കെ.യുടെ റാലിക്ക് കൃത്യമായ സുരക്ഷ ഒരുക്കിയതിന് പുതുച്ചേരി മുഖ്യമന്ത്രിക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇത് കണ്ടെങ്കിലും ഡി.എം.കെ. സർക്കാർ പഠിച്ചാൽ നല്ലതാണെന്നും വിജയ് വിമർശിച്ചു.
കേന്ദ്ര സർക്കാരിനെതിരെയും വിജയ് വിമർശനം ഉന്നയിച്ചു. കേന്ദ്ര സർക്കാർ പുതുച്ചേരിയെ അവഗണിക്കുന്നു. പുതുച്ചേരിക്ക് സംസ്ഥാന പദവി ഇനിയും നൽകിയിട്ടില്ല. നിരവധി തവണ നിയമസഭ പ്രമേയം പാസാക്കിയിട്ടും കേന്ദ്രസർക്കാർ അത് അംഗീകരിച്ചില്ല.