Times Kerala

‘ലോകകപ്പ് കാണാൻ തന്നെ ക്ഷണിച്ചില്ല’; ബിസിസിഐ മറന്നതാവാമെന്ന് കപിൽ ദേവ്

 
‘ലോകകപ്പ് കാണാൻ തന്നെ ക്ഷണിച്ചില്ല’; ബിസിസിഐ മറന്നതാവാമെന്ന് കപിൽ ദേവ്

തന്നെ ഇക്കൊല്ലത്തെ ലോകകപ്പ് കാണാൻ ബിസിസിഐ ക്ഷണിച്ചില്ലെന്ന് ഇന്ത്യയുടെ ആദ്യ ലോകകപ്പ് ജേതാവ് കപിൽ ദേവ്. 1983ൽ ലോകകപ്പ് നേടിയ ടീമിനെയാകെ കളി കാണാൻ ക്ഷണിക്കുമെന്ന് താൻ കരുതിയെന്നും അത് മറന്നതാവാമെന്നും കപിൽ ദേവ് എബിപി ന്യൂസിനോട്  പറഞ്ഞു.  

“എന്നെ അവർ വിളിച്ചില്ല. അതുകൊണ്ട് ഞാൻ പോയില്ല. 1983ൽ ലോകകപ്പ് വിജയിച്ച ടീം മുഴുവൻ ഒപ്പമുണ്ടായിരുന്നെങ്കിലെന്നുണ്ടായിരുന്നു. പക്ഷേ, എല്ലാവരും തിരക്കിലാണ്. ചിലപ്പോഴൊക്കെ ആളുകൾ മറന്നുപോകാനിടയുണ്ട്. അതാവും സാധ്യത.”- കപിൽ ദേവ് പറഞ്ഞു.

 

Related Topics

Share this story