Times Kerala

 


കേരളത്തിൽ ഒമെൻ 17 അവതരിപ്പിച്ച് എച്ച്പി

 
   കേരളത്തിൽ ഒമെൻ 17 അവതരിപ്പിച്ച് എച്ച്പി
 

പുതിയ തലമുറ എൻവിഡിയ ജിഫോഴ്‌സ് RTX4080 മൊബൈൽ ജിപിയുവിൽ പ്രവർത്തിക്കുന്ന പ്രീമിയം ഗെയിമിംഗ് ലാപ്‌ടോപ്പായ ഒമെൻ 17 കേരളത്തിൽ അവതരിപ്പിച്ച് എച്ച്പി. അതിനൂതന ഫീച്ചറുകൾക്കൊപ്പം അതിശയകരമായ വേഗതയും ടെമ്പസ്റ്റ് കൂളിംഗ് സാങ്കേതികവിദ്യയുമായി എത്തുന്ന ഒമെൻ 17, 17.3 ഇഞ്ച് ഡിസ്‌പ്ലേയോട് കൂടിയ ഇന്ത്യയിലെ ആദ്യത്തെ മോഡലാണ്. മികച്ച പ്രകടനം ഉറപ്പ് തരുന്ന 13 - ആം തലമുറ Intel Core i9 പ്രൊസസറാണ് ലാപ്ടോപ്പിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. 


17.3 ഇഞ്ച് ഡയഗണൽ ക്വാഡ് എച്ച്ഡി റെസല്യൂഷൻ ഡിസ്പ്ലേയുമായി എത്തുന്ന ലാപ്ടോപ്പിന്റേത് 240 Hz റിഫ്രഷ് റേറ്റും റെസ്പോൻസ് ടൈം മൂന്ന് മൈക്രോ സെക്കൻഡുമാണ്. മനോഹരവും അതിശയകരവുമായ ഡിസ്‌പ്ലേ 100 % എസ്ആർജിബിയും 300 നിറ്റ്സ് ബ്രൈറ്റ്നസ്സും നൽകുന്നു. എൻവിഡിയ ജിഫോഴ്‌സ് ആര്‍ടിഎക്സ് 4080 12 ജിബി GDDR6 ഗ്രാഫിക്സ് കാർഡിനൊപ്പം സംയോജിത 32 GB DDR5-5600 MHz റാമുമായാണ് ഒമെൻ 17 എത്തുന്നത്. ഇതോടൊപ്പം 1TB NVMe നാലാം തലമുറ SSD-യും ഇതോടൊപ്പമുണ്ട്. 


ഒപ്റ്റിമൽ കണക്റ്റിംഗ് സൗകര്യങ്ങൾ ഉറപ്പാക്കാൻ ഒമ്പത് പോർട്ടുകളാണുള്ളത്. യുഎസ്ബി ടൈപ്പ്-സി ഉള്ള ഒന്ന് വീതം തണ്ടർബോൾട്ട്, യുഎസ്ബി ടൈപ്പ്-എ 5 ജിബിപിഎസ് സിഗ്നലിംഗ് റേറ്റ്, രണ്ട് യുഎസ്ബി ടൈപ്പ്-എ 5 ജിബിപിഎസ് സിഗ്നലിംഗ് റേറ്റ്, ഒരു എച്ച്ഡിഎംഐ 2.1, ഒരു മിനി-ഡിസ്‌പ്ലേ പോർട്ട്, ഒരു ആർജെ-45 എന്നിവയും ഒരോ എസി സ്‌മാർട്ട് പിൻ,  ഹെഡ്‌ഫോൺ/മൈക്രോഫോൺ കോംബോ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഒമെൻ 17-ൽ  4-സോൺ RGB ബാക്ക്‌ലിറ്റ് കീബോർഡും ഉണ്ട്. എച്ച്പി ഒമെൻ 17-ന് 2,69,990 രൂപയാണ് പ്രാരംഭ വില.

Related Topics

Share this story