ഹൈസെന്‍സ് എഐ- പവേര്‍ഡ് യു7ക്യൂ മിനി എല്‍ഇഡി ടിവി പുറത്തിറക്കി


Hisense AI-powered U7Q Mini LED TV launched
Published on

കൊച്ചി: കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഹോം അപ്ലയന്‍സസ് രംഗത്തെ മുന്‍ നിരക്കാരായ ഹൈസെന്‍സ്, യു7ക്യൂ മിനി എല്‍ഇഡി ടിവി പുറത്തിറക്കി. സമാനതകളില്ലാത്ത കാഴ്ചാനുഭവം നല്‍കുന്നതിനായി അത്യാധുനിക ഡിസ്‌പ്ലേ സാങ്കേതിക വിദ്യയുടെയും ഇന്റലിജന്റ് എഐ പ്രോസസിങിന്റെയും മികച്ച സംയോജനത്തോടെയാണ് യു7ക്യൂ മിനി-എല്‍ഇഡി ടിവി എത്തുന്നത്. 55, 65, 75, 85, 100 എന്നിങ്ങനെ അഞ്ച് പ്രീമിയം വലുപ്പങ്ങളില്‍ പുതിയ മോഡല്‍ ലഭിക്കും.

ഹൈ-വ്യൂ എഐ എഞ്ചിനാണ് ഈ പ്രീമിയം ടെലിവിഷന്‍ നിരയുടെ കാതല്‍. ഹോം സിനിമാ അനുഭവത്തിനായി എഐ- മാസ്റ്റേര്‍ഡ് പിക്ചര്‍ പെര്‍ഫെക്ഷന്‍ നല്‍കുന്ന മെച്ചപ്പെടുത്തിയ ഹൈ-വ്യൂ എഐ എഞ്ചിന്‍ പ്രോ ഫീച്ചറും ഫ്‌ലാഗ്ഷിപ്പ് മോഡലായ 100 ഇഞ്ച് ടിവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗെയിമിങ് പ്രേമികള്‍ക്കായി നേറ്റീവ് 144 ഹേര്‍ട്‌സിന്റെ ഗെയിം മോഡ് പ്രോ ഫീച്ചര്‍, 100 ഇഞ്ച് മോഡലില്‍ 165 ഹേര്‍ട്സിന്റെ ഗെയിം മോഡ് അള്‍ട്ര, മാസ്മരിക ശബ്ദാനുഭവത്തിനായി ഡോള്‍ബി അറ്റ്മോസ് പിന്തുണയ്ക്കുന്ന ബില്‍റ്റ് ഇന്‍ സബ്വൂഫര്‍, 8 വര്‍ഷത്തെ അപ്ഡേറ്റും ഹിന്ദി ഉള്‍പ്പെടെ 28 ഭാഷകളെയും പിന്തുണയ്ക്കുന്ന വിഡാ

സ്മാര്‍ട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം, ഹാന്‍ഡ്സ്-ഫ്രീ വോയ്സ് അസിസ്റ്റന്റ്, ഗൂഗിള്‍ അസിസ്റ്റന്റ്, ക്വാണ്ടം ഡോട്ട് കളര്‍ ടെക്‌നോളജി എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍.

59,999 രൂപ മുതലാണ് ഹൈസെന്‍സ് യു7ക്യൂ സീരീസിന്റെ വില. റീട്ടെയില്‍ ഷോറൂമുകള്‍, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവിടങ്ങളില്‍ നിന്നും പുതിയ മോഡല്‍ വാങ്ങാം.

ഇന്ത്യന്‍ വീടുകളിലെ ദൃശ്യ വിനോദങ്ങളുടെ ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടിനെയാണ് യു7ക്യൂ പ്രതിനിധീകരിക്കുന്നതെന്ന് ഹൈസെന്‍സ് ഇന്ത്യ സിഇഒ പങ്കജ് റാണ പറഞ്ഞു. എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലോകോത്തര സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനും രാജ്യത്തുടനീളമുള്ള കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം വിനോദ അനുഭവങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com