ഗുജറാത്തിൽ കനത്ത മഴ; 12,644 പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി
Sep 18, 2023, 20:40 IST

അഹമ്മദാബാദ്: ഗുജറാത്തിൽ ഞായറാഴ്ച മുതൽ തകർത്തുപെയ്യുന്ന മഴയിൽ വ്യാപക നാശനഷ്ടം. കനത്ത മഴയെ തുടർന്ന് 12,644 പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയതായി അധികൃതർ അറിയിച്ചു. അണക്കെട്ടുകൾ തുറന്നതിനാലും നർമദ ഉൾപ്പെടെയുള്ള നദികൾ നിറഞ്ഞുകവിഞ്ഞതിനാലും പല സ്ഥലങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. വഡോദര, നർമദ, ബരുച്, ദാഹോദ്, പാഞ്ജ്മൽ, ആനന്ദ്, ഗാന്ധിനഗർ ജില്ലകളിലാണ് മഴ കനത്ത നാശം വിതച്ചത്.

തിങ്കളാഴ്ച പുലർച്ചെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയുള്ള സമയത്തിനിടെ പല മേഖലകളിലും 40 മില്ലിമീറ്ററോളം മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.