Times Kerala

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികളിലെ വാദം കേൾക്കൽ അടുത്ത വര്‍ഷത്തേക്ക് മാറ്റി


 

 
വനിതാ സംവരണം ഉടനടി നടപ്പിലാക്കാന്‍ ഉത്തരവിടാനാകില്ല; സുപ്രിംകോടതി
ഡൽഹി: മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനൽ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി വാദം കേൾക്കുന്നത് അടുത്ത വർഷം മാർച്ചിലേക്ക് മാറ്റി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബഞ്ചാണ് ഇത് സംബന്ധിച്ച് നടപടിയെടുത്തത്. നിയമം ചോദ്യം ചെയ്തു കേരളത്തിൽ നിന്നടക്കമുള്ള ഹർജികളാണ് കോടതിയിൽ എത്തിയത്. മുത്തലാഖ് ഭരണഘടന വിരുദ്ധമെന്നും ഏകാധിപത്യപരമെന്നും ഇസ്ലാമിന് നിരക്കുന്നതല്ലെന്നും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമം കൊണ്ടുവന്നതെന്നും കേന്ദ്ര സർക്കാർ നേരത്തെ കോടതിയിൽ നിലപാട് അറിയിച്ചിരുന്നു.
 

Related Topics

Share this story