Times Kerala

ഭ​ര​ണ​പ​ക്ഷ​ത്ത് ചേ​ര്‍​ന്ന് സി​ക്കി​മി​ലെ ഒ​രേ​യൊ​രു പ്ര​തി​പ​ക്ഷ എം ​എ​ല്‍ ​എ​യും!

 
സിക്കിം
ഗ്യാം​ഗ്‌​ടോ​ക്: സി​ക്കി​മി​ലെ ഒ​രേ​യൊ​രു പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​യും ഭരണപക്ഷത്ത് ചേർന്നു. ടെ​ന്‍​സിം​ഗ് നൊ​ര്‍​ബു ലാം​ത്തയാണ് ഭ​ര​ണ​പ​ക്ഷ​ത്ത് ചേ​ര്‍​ന്നത്. സി​ക്കിം ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യി​ല്‍ അം​ഗ​മാ​യി​രു​ന്ന ടെ​ന്‍​സിം​ഗ് ബു​ധ​നാ​ഴ്ച​യാ​ണ് പാ​ര്‍​ട്ടി അം​ഗ​ത്വം രാ​ജി​വ​യ്ക്കുകയും സി​ക്കിം ക്രാ​ന്തി മോ​ര്‍​ച്ച​യി​ല്‍ ചേ​രുകയും ചെയ്തത്. ടെൻസിംഗ് സ്യാ​രി മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള എം​ എ​ല്‍ ​എ​യാ​ണ്. അദ്ദേഹം എം എൽ എ ആയത് എ​സ്‌​ കെ ​എ​മ്മി​ലെ മു​തി​ര്‍​ന്ന നേ​താ​വ് കും​ഗ നി​മ ലെ​പ്ച്ച​യെ പരാജയപ്പെടുത്തിയാണ്. ഈ വർഷം സി​ക്കിം നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 32 സീ​റ്റു​ക​ളി​ല്‍ 31 എണ്ണത്തിലും വിജയിച്ചത് സി​ക്കിം ക്രാ​ന്തി മോ​ര്‍​ച്ച​യാ​ണ്. ടെ​ന്‍​സിം​ഗ് കൂ​ടി ഭരണപക്ഷത്തേക്ക് മാറിയതോടെ സം​സ്ഥാ​ന​ത്ത് പ്ര​തി​പ​ക്ഷം ഇ​ല്ലാ​തായി. 

Related Topics

Share this story