തനിക്ക് വേണ്ടി മ്യൂസിക് വീഡിയോ നിർമ്മിക്കണം, പ്രധാനമന്ത്രിക്ക് കത്തെഴുതിയ ശേഷം വിദ്യാര്‍ഥി ജീവനൊടുക്കി

തനിക്ക് വേണ്ടി മ്യൂസിക് വീഡിയോ നിർമ്മിക്കണം, പ്രധാനമന്ത്രിക്ക് കത്തെഴുതിയ ശേഷം വിദ്യാര്‍ഥി ജീവനൊടുക്കി
 ഭോപ്പാല്‍: തനിക്ക് വേണ്ടി മ്യൂസിക് വീഡിയോ നിര്‍മിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്‌കൂള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശ് ഗ്വാളിയാര്‍ സ്വദേശിയായ അജിത് വന്‍ഷ്‌കര്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്  ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കിയത്. തനിക്ക് വേണ്ടി ഒരു മ്യൂസിക് വീഡിയോ നിര്‍മിക്കണമെന്നും ഗായകന്‍ അര്‍ജിത് സിങ് തന്നെ ഗാനം ആലപിക്കണമെന്നുമാണ് ആവശ്യം. തൻ്റെ  അവസാന ആഗ്രഹം പ്രധാനമന്ത്രി നടത്തിതരണമെന്നും കത്തില്‍ പറയുന്നു.വലിയ നര്‍ത്തകനായി പേരെടുക്കണമെന്നതായിരുന്നു കുട്ടിയുടെ ആഗ്രഹം. എന്നാല്‍ അത് സാധിക്കാതെ വന്നതിൻ്റെ  നിരാശയിലാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.തൻ്റെ  സ്വപ്നങ്ങള്‍ പിന്തുടരാന്‍ മാതാപിതാക്കള്‍ പിന്തുണ നല്‍കുന്നില്ലെന്നും കുട്ടി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ തന്നോട് ക്ഷമിക്കണമെന്നും കുട്ടി കത്തിൽ ആവശ്യപ്പെടുന്നു.

Share this story