Times Kerala

ഹത്രാസ് ദുരന്തം: ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു 

 
ഹ​ത്രാ​സ്‌ ദു​ര​ന്തം; യു​പി സ​ർ​ക്കാ​ർ‍ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു
ലഖ്‌നൗ: തി​ക്കി​ലും തി​ര​ക്കി​ലും ​പെ​ട്ട്  ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ല്‍ നൂ​റി​ലേ​റെ പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രെ സസ്‌പെൻഡ് ചെയ്തു. നടപടിയെടുത്തിരിക്കുന്നത് സി​ക്ക​ന്ദ്ര റാ​വോ​യി​ലെ സ​ബ് ഡി​സ്ട്രി​ക്റ്റ് മ​ജി​സ്‌​ട്രേ​റ്റ്, സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കെ​തി​രെ​യാ​ണ്. നടപടിയുണ്ടായിരിക്കുന്നത് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. അധികാരികളുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയെന്ന് പറയുന്ന റിപ്പോർട്ടിൽ, പ​രി​പാ​ടി​ക്ക് വേ​ണ്ട ശ്ര​ദ്ധ ന​ല്‍​കി​യി​ല്ലെ​ന്നും പറയുന്നുണ്ട്. തിരക്കിൽ പെട്ട് മരിച്ചവർ എത്തിയത് ആ​ൾദൈ​വം ഭോ​ലെ ബാ​ബ​യു​ടെ സ​ത്‌​സം​ഗി​ല്‍ പ​ങ്കെ​ടു​ക്കാനായിരുന്നു. മരിച്ചത് 121 പേ​രാ​ണ്. 

Related Topics

Share this story