Times Kerala

 എസി ഉപയോഗത്തെക്കുറിച്ചുള്ള ഉപഭോക്തൃ സര്‍വേ പുറത്തുവിട്ട് ഗോദ്റെജ് അപ്ലയന്‍സസ്

 
 എസി ഉപയോഗത്തെക്കുറിച്ചുള്ള ഉപഭോക്തൃ സര്‍വേ പുറത്തുവിട്ട് ഗോദ്റെജ് അപ്ലയന്‍സസ്
 

 ഇന്ത്യന്‍ വീടുകളിലെ എസി ഉപയോഗത്തെ കുറിച്ചുള്ള രസകരമായ കണ്ടെത്തലുകള്‍ പുറത്തുവിട്ട് ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ ബിസിനസ് യൂണിറ്റായ ഗോദ്റെജ് അപ്ലയന്‍സസ്. ട്വന്‍റിഫൈ ഇന്ത്യയുമായി സഹകരിച്ച് ഇന്ത്യന്‍ വീടുകളിലെ എസി ഉപയോഗം എന്നതിനെ കുറിച്ച് സംഘടിപ്പിച്ച ഉപഭോക്തൃ സര്‍വേയെ അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകളാണ് പുറത്തുവിട്ടത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വേനല്‍ക്കാലത്ത് എസി ഉപയോഗം ഇരട്ടിയിലേറെ വര്‍ധിച്ചതായി സര്‍വേയോട് പ്രതികരിച്ച 50%ത്തിലധികം പേര്‍ പറഞ്ഞു. എസി ഉപയോഗം 1.5 മടങ്ങ് കൂടിയെന്നായിരുന്നു 90% പേരുടെ വെളിപ്പെടുത്തല്‍ . കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തങ്ങളുടെ വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള എസികളുടെ എണ്ണം വര്‍ധിച്ചെന്ന് മൂന്നില്‍ രണ്ട് ഭാഗവും അവകാശപ്പെട്ടു. 90% പേരും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തങ്ങളുടെ വൈദ്യുതി ബില്ലുകള്‍ കൂടിയെന്നും, വേനല്‍ക്കാലത്താണ് ഏറ്റവും ഉയര്‍ന്ന ബില്‍ തുക വന്നതെന്നും വെളിപ്പെടുത്തി. വേനല്‍ക്കാലത്തെ വൈദ്യുതി ബില്‍ തങ്ങളുടെ ശരാശരി ബില്ലിന്‍റെ ഇരട്ടിയാണെന്ന് 52% പേര്‍ പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ചൂടിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധനവിന്‍റെയും ഉഷ്ണതരംഗത്തിന്‍റെയും പ്രതിഫലനമാണ് മാറി ഈ കണക്കുകള്‍ .

86% ഉപഭോക്താക്കള്‍ വിവിധ രീതികളിലൂടെ തങ്ങളുടെ വര്‍ധിച്ചുവരുന്ന വൈദ്യുതി ബില്ലുകള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നതായി അവകാശപ്പെട്ടു. 65% ഉപഭോക്താക്കള്‍ കഴിഞ്ഞ ഒരു വര്‍ഷമോ അതില്‍ കൂടുതലോ സര്‍വീസ് ചെയ്യാത്ത ഒരു എസി എങ്കിലും ഉപയോഗിക്കുന്നതായി പ്രതികരിച്ചപ്പോള്‍ , 26% പേര്‍ പ്രശ്നമുണ്ടാകുമ്പോള്‍ മാത്രമാണ് തങ്ങളുടെ എസികള്‍ സര്‍വീസ് ചെയ്യാറുള്ളതെന്ന് മറുപടി നല്കി. അതേസമയം ദക്ഷിണേന്ത്യയിലെ ഉപഭോക്താക്കളില്‍ 65% പേരും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും തങ്ങളുടെ എസികള്‍ സര്‍വീസ് ചെയ്യുന്നുണ്ടെന്ന് അവകാശപ്പെട്ടു.

എസി ബിസിനസ് കഴിഞ്ഞ വേനല്‍ക്കാലത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇന്ത്യയില്‍ 1.5 മടങ്ങ് വളര്‍ന്നുവെന്നും, ഏതാണ്ട് 2 മടങ്ങ് വളര്‍ച്ചക്ക് തങ്ങള്‍ സാക്ഷ്യം വഹിച്ചെന്നും ഗോദ്റെജ് അപ്ലയന്‍സസിന്‍റെ ബിസിനസ് ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ കമല്‍ നന്ദി പറഞ്ഞു. 3 സ്റ്റാര്‍ എസിയെ അപേക്ഷിച്ച് ഫൈവ് സ്റ്റാര്‍ 1.5 ടണ് എസികള്‍ 25% വരെ വൈദ്യുതി ലാഭിക്കുമെന്നതിനാല്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ഉയര്‍ന്ന സ്റ്റാര്‍ റേറ്റഡ് എസികള്‍ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകത ഈ സര്‍വേ അടിവരയിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story