ആഗോളതലത്തിൽ ട്രൂകോളറിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 300 ദശലക്ഷം കടന്നു

news
 

ഡൽഹി:  കോൺടാക്റ്റുകൾ പരിശോധിക്കുന്നതിനും അനാവശ്യ ആശയവിനിമയം തടയുന്നതിനും ആഗോള തലത്തിലുള്ള മുൻനിര  പ്ലാറ്റ്ഫോമായ ട്രൂകോളർ പ്രതിമാസം 300 ദശലക്ഷം ഉപയോക്താക്കൾ എന്ന സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ ഏറ്റവും വലിയ കോളർ ഐഡി, സ്പാം കണ്ടെത്തൽ സേവനങ്ങളിലൊന്നായി ട്രൂകോളറിന്റെ സ്ഥാനം ശക്തമാക്കുന്നു.

ഒരു വർഷം മുമ്പ് ട്രൂകോളർ ഉപഭോക്താക്കളുടെ എണ്ണം 250 ദശലക്ഷമായിരുന്നു അതായത് 2020 ഒക്ടോബറിന് ശേഷം ആഗോളതലത്തിൽ 50 ദശലക്ഷം പുതിയ ഉപയോക്താക്കൾ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ട്രൂകോളർ ഉപയോഗിക്കാൻ ആരംഭിച്ചിരിക്കുന്നു. 11 വർഷം മുമ്പ് ആരംഭിച്ച ട്രൂകോളർ ആപ്പ് നിരവധി ഭാഷകളിൽ ലോകമെമ്പാടും ലഭ്യമാണ്. രാജ്യത്തുടനീളമുള്ള 220 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുമായി ട്രൂകോളറിന്റെ ഏറ്റവും വലിയ മാർക്കറ്റായി ഇന്ത്യ തുടരുന്നു.
പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കൾക്ക് എത്രമാത്രം വിശ്വാസ്യതയുണ്ട് എന്നതിന്റെ തെളിവാണ് 2021 നവംബർ 22-ന് കൈവരിച്ച് 300 ദശലക്ഷം ഉപയോക്താക്കൾ എന്ന നേട്ടം. കോൾ തിരിച്ചറിയൽ, സ്പാം തടയൽ എന്നീ പ്രധാന ഫീച്ചറുകൾ കൂടാതെ മികച്ച ഉപയോക്തൃ അനുഭവത്തിനായി സ്മാർട്ട് എസ്എംഎസ്, ഇൻബോക്സ് ക്ലീനർ, ഫുൾ സ്ക്രീൻ കോളർ ഐഡി, ഗ്രൂപ്പ് വോയ്സ് കോളിംഗ് തുടങ്ങിയ ഫീച്ചറുകളും ട്രൂകോളർ അവതരിപ്പിച്ചിട്ടുണ്ട് മാത്രമല്ല കോവിഡ് ആശുപത്രികൾ, ടെസ്റ്റ് സെന്ററുകൾ എന്നിവയുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്ത ഒരുപാട് വിവരങ്ങളിലേക്ക് എളുപ്പത്തിൽ ആക്സസ് നൽകാൻ സഹായിക്കുന്നത് പോലുള്ള വിവിധ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ സമാരംഭിക്കുകയും  ഗുരുതര സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നതിൽ നിന്ന് ആളുകളെ രക്ഷിക്കാൻ സ്കാമർമാരെ തിരിച്ചറിയുകയും ചെയ്തിരുന്നു.
“വളരെ ചെറിയ രീതിയിലാണ് തുടങ്ങിയതെങ്കിലും ട്രൂകോളറിനെകുറിച്ചുള്ള സ്വപ്നങ്ങൾ എപ്പോഴും വലിയതായിരുന്നു. ട്രൂകോളറിനെ ഇന്ന് കാണുന്ന തരത്തിലുള്ള മികച്ച പ്ലാറ്റ്ഫോമാക്കുന്നതിന് കഠിനമായി പ്രയത്നിച്ച ഞങ്ങൾക്കെല്ലാവർക്കും 300 ദശലക്ഷം സജീവ ഉപയോക്താക്കൾ എന്നത് ഒരു നാഴികക്കല്ലാണ്. നിരവധി ആളുകൾ ഉപയോഗിക്കുന്ന ഒരു സുപ്രധാന സേവനമായി ട്രൂകോളറിനെ മാറ്റുന്നതിന് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഞങ്ങൾ വളരെയധികം പരിശ്രമിക്കുന്നു ഒപ്പം ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ വിശ്വാസ്യത അർപ്പിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും അതുവഴി ഭാവിയിൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനുമായി ഈ ഉൽപ്പന്നം വികസിപ്പിക്കുന്നതിലൂടെ കമ്പനി വിപുലീകരിക്കുന്നത് തുടരാനുള്ള വ്യക്തമായ സ്ട്രാറ്റജി ഞങ്ങൾക്കുണ്ട്,” ട്രൂകോളറിന്റെ സിഇഒയും സഹസ്ഥാപകനുമായ അലൻ മമേദി പറഞ്ഞു.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

press@truecaller.com

Share this story