'ഗാന്ധി കുടുംബം കോൺഗ്രസിന് ബാധ്യത, രാഹുലിനും പ്രിയങ്കയ്ക്കും രാഷ്ട്രീയം അറിയില്ല': അഹമ്മദ് പട്ടേലിൻ്റെ മകൻ | Congress

നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന അതൃപ്തിയുടെ സൂചനയാണിത്
Gandhi family is a liability to Congress, says Ahmed Patel's son
Updated on

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ എ.ഐ.സി.സി. ട്രഷററുമായിരുന്ന അഹമ്മദ് പട്ടേലിന്റെ മകൻ ഫൈസൽ പട്ടേൽ. ഗാന്ധി കുടുംബം കോൺഗ്രസ് പാർട്ടിക്കൊരു ബാധ്യതയാണെന്ന് അദ്ദേഹം തുറന്നടിച്ചു. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയം അറിയില്ലെന്ന് പറഞ്ഞ ഫൈസൽ പട്ടേൽ, ഗാന്ധി കുടുംബം കോൺഗ്രസ് നേതൃത്വം ഒഴിയണമെന്നും ശക്തമായി ആവശ്യപ്പെട്ടു.(Gandhi family is a liability to Congress, says Ahmed Patel's son)

ബിഹാർ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തുടർച്ചയായുള്ള പരാജയങ്ങളിൽ നേതൃത്വത്തെ കുറ്റപ്പെടുത്തി അഹമ്മദ് പട്ടേലിന്റെ മകൾ മുംതാസ് പട്ടേലും നേരത്തെ രംഗത്തെത്തിയിരുന്നു. ഇനിയൊരു വിജയത്തിനായി കോൺഗ്രസ് പ്രവർത്തകർ എത്ര കാലം കാത്തിരിക്കണമെന്നും മുംതാസ് ചോദിച്ചിരുന്നു.

കസേര മോഹികളായ നേതാക്കൾക്ക് മാറ്റമില്ലാത്തതാണ് പ്രശ്നമെന്നും മുംതാസ് പട്ടേൽ വിമർശിച്ചിരുന്നു. അഹമ്മദ് പട്ടേലിന്റെ മക്കളുടെ ഈ പരസ്യ വിമർശനം കോൺഗ്രസിനുള്ളിലെ യുവ നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന അതൃപ്തിയുടെ സൂചനയായി കണക്കാക്കപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com