പതിന്നാലുകാരി പ്ര​​ണ​​യം നി​​ര​​സി​​ച്ചു; പ്രണയപ്പകയിൽ വീണ്ടും കൊലപാതകം

murder
പൂ​​ന: പ്ര​​ണ​​യം നി​​ര​​സി​​ച്ച​​തി​​ന്‍റെ പേ​​രി​​ൽ മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ പൂ​​ന ന​​ഗ​​ര​​ത്തി​​ൽ മൂ​​ന്നം​​ഗ സം​​ഘം ചേർന്ന്  പ​​തി​​ന്നാ​​ലു​​കാ​​രി​​യെ തെ​​രു​​വി​​ൽ​​വ​​ച്ച് കു​​ത്തി​​ക്കൊ​​ന്നു. എ​​ട്ടാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ പെ​​ൺ​​കു​​ട്ടി​​യോ​​ട് ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ അ​​ക​​ന്ന ബ​​ന്ധു പ്ര​​ണ​​യാ​​ഭ്യ​​ർ​​ഥ​​ന ന​​ട​​ത്തിയത് നിരസിച്ചതിനെ തുടർന്ന് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.45ന് ​​ക​​ബ​​ഡി പ​​രി​​ശീ​​ല​​ന​​ത്തി​​നു പോ​​യ പെ​​ൺ​​കു​​ട്ടി​​യെ ബൈ​​ക്കി​​ലെ​​ത്തി​​യ അ​​ക്ര​​മി​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. ​​
സംഭവ സ്ഥലത്ത് വച്ചു തന്നെ നി​​ര​​വ​​ധി ത​​വ​​ണ കു​​ത്തേ​​റ്റ പെ​​ൺ​​കു​​ട്ടി മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
 

Share this story