കോല്‍ക്കത്തയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു

കോല്‍ക്കത്തയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. അപകടത്തിൽപെട്ടത് പശ്ചിമബംഗാളില്‍ ബിക്കാനീര്‍ - ഗോഹട്ടി എക്സ്പ്രസ് ആണ്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. പാളം തെറ്റിയത് പന്ത്രണ്ടോളം ബോഗികളാണ് . ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ മൈനാഗുരിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരം 5.15 ന് ആണ് ട്രെയിൻ പാളം തെറ്റിയത്.
അപകടത്തിൽപ്പെട്ടത് രാജസ്ഥാനിലെ ബിക്കാനീറിൽ നിന്ന് പാറ്റ്ന വഴി അസമിലെ ഗോഹട്ടിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് . ഒന്നിനു മുകളിൽ മറ്റൊന്നായിട്ടാണ് പാളം തെറ്റിയ ബോഗികൾകിടക്കുന്നത്.ആദ്യം രക്ഷാപ്രവർത്തിന് എത്തിയത് നാട്ടുകാരാണ്. സ്ഥലത്ത് റെയില്‍വെ പോലീസും ദേശീയ ദുരന്തനിവരാണ സേനയും എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.