Times Kerala

യു​ പി​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നാല് പേർ മരണപ്പെട്ടു

 
ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ലി​ൽ സ്കൂ​ട്ട​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​മ്മ​യും മ​ക​ളും ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു. തി​ടി​ന​ഗ​ർ സ്വ​ദേ​ശി അ​ഞ്ജ​ലി (25), മ​ക​ൾ അ​മ​യ (4), അ​ഞ്ജ​ലി​യു​ടെ ഭ​ർ​തൃ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ ജെ​ൻ​സി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ജ​ലി​യും മ​ക​ളും സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. ജെ​ൻ​സി​യെ തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്.  ഇന്നലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. ഇ​റ​ക്ക​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട്ട​പ്പെ​ട്ട് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മൂ​ന്ന് പേ​രാ​ണ് സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന​ത്.
ലഖ്‌നൗ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടമുണ്ടായി. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയും തീ​പി​ടിക്കുകയുമായിരുന്നു. അപകടത്തിൽ നാലുപേർ പൊള്ളലേറ്റു മരിച്ചു. എ​ട്ടു​വ​യ​സു​ള്ള ആ​ൺ​കു​ട്ടിയും മരിച്ചവരിൽ ഉൾപ്പെടുന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സംഭവമുണ്ടായത് മ​ഹോ​ബ ജി​ല്ല​യി​ലെ ശ്രീ​ന​ഗ​ർ മേ​ഖ​ല​യി​ലെ ബെ​ലാ​റ്റ​ൽ ലി​ങ്ക് റോ​ഡിലായിരുന്നു. നാല് പേർ സഞ്ചരിച്ചിരുന്ന ഒരു ബൈക്കിലെ രാ​ജ് (8), ല​ളി​തേ​ഷ് (22) എന്നിവരും, മ​റ്റൊ​രു ബൈ​ക്കി​ൽ ഉണ്ടായിരുന്ന ച​ന്ദ്ര​ഭ​ൻ (40), സു​നി​ൽ റാ​ഹി (22) എ​ന്നി​വ​രു​മാ​ണ് മരണപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റിരിക്കുന്നത് ദേ​വേ​ന്ദ്ര (8), നേ​ഹ (25) എന്നിവർക്കാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 

Related Topics

Share this story