റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണർ എസ്. വെങ്കിട്ടരാമൻ അന്തരിച്ചു
Nov 18, 2023, 22:34 IST

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഗവർണർ എസ്. വെങ്കിട്ടരാമൻ അന്തരിച്ചു. 92-വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 1990 ഡിസംബർ മുതൽ 1992 ഡിസംബർ വരെയാണ് അദ്ദേഹം റിസർവ് ബാങ്ക് ഗവർണറായി സേവനമനുഷ്ടിച്ചത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ അംഗമായിരുന്നു വെങ്കിട്ടരാമൻ. ആർബിഐ ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പ് ധനകാര്യ സെക്രട്ടറിയായും കർണാടക സർക്കാരിന്റെ ഉപദേശകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.