Times Kerala

ആർബിഐ യുടെ മുൻ ​ഗവർണർ എസ്. വെങ്കിട്ടരമണ അന്തരിച്ചു 
 

 
ആർബിഐ യുടെ മുൻ ​ഗവർണർ എസ്. വെങ്കിട്ടരമണ അന്തരിച്ചു
 ചെന്നെെ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ​ഗവർണർ എസ്.വെങ്കിട്ടരമണ അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. മക്കളുടെയും കുടുംബത്തിന്റെയുമൊപ്പം ചെന്നൈയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 1990 മുതൽ1992 വരെ രണ്ട് വർഷക്കാലം അദ്ദേഹം ആർബിഐ യുടെ ​ഗവർണർ ആയി സേവനമനുഷ്ഠിച്ചിരുന്നു. ആർബിഐ യുടെ 18-ാമത് ​ഗവർണറായിരുന്നു അദ്ദേഹം. 1985 മുതൽ1989 വരെ അദ്ദേഹം കേന്ദ്ര ധനമന്ത്രാലയത്തിൽ ധനകാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. ​ആർബിഐ ​ഗവർണർ സ്ഥാനത്ത് എത്തുന്നതിന് മുൻപേ അദ്ദേഹം ഇന്ത്യൻ അഡ്മിനിസ്ട്രറ്റീവ് സർവീസിൽ ആയിരുന്നപ്പോൾ കർണ്ണാടക ​​ഗവൺമെന്റിന്റെ അഡ്വൈസറായും ഫിനാൻസ് സെക്രട്ടറിയായും പ്രവർത്തിച്ചു.

Related Topics

Share this story