Times Kerala

ബി ജെ പിയിൽ ചേർന്ന് ആം​ആ​ദ്മി സ​ര്‍​ക്കാ​രി​ലെ മു​ന്‍​മ​ന്ത്രി രാജ്‌കുമാർ ആനന്ദ് 

 
രാജ്‌കുമാർ
ന്യൂ​ഡ​ല്‍​ഹി: ബി ജെ പിയിൽ ചേർന്ന് ആം​ആ​ദ്മി സ​ര്‍​ക്കാ​രി​ലെ മു​ന്‍​മ​ന്ത്രി രാ​ജ്കു​മാ​ര്‍ ആ​ന​ന്ദ്. ഇദ്ദേഹം ഡ​ല്‍​ഹി​യി​ലെ സാ​മൂഹ്യ​ക്ഷേ​മ ​വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു. രാജ്‌കുമാർ ഡ​ല്‍​ഹി പ​ട്ടേ​ല്‍ ന​ഗ​റി​ല്‍ നി​ന്നു​ള്ള എം​ എ​ല്‍​ എ​യാ​ണ്. അദ്ദേഹത്തോടൊപ്പം തന്നെ ഭാര്യ വീ​ണ ആ​ന​ന്ദും ബി ജെ പിയിൽ അംഗത്വം എടുത്തു. രാ​ജ്കു​മാ​ര്‍ ബി​ ജെ ​പി​യി​ല്‍ ചേ​ര്‍​ന്ന​ത് ബി​ ജെ​ പി ഡ​ല്‍​ഹി അ​ധ്യ​ക്ഷ​ന്‍ വീ​രേ​ന്ദ്ര സ​ച്ച്‌​ദേ​വ​യു​ടെ​യും ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​രു​ണ്‍ സിം​ഗി​ൻ്റെയും സാ​ന്നി​ധ്യ​ത്തി​ലാ​ണ്. . ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ എം​ എ​ല്‍ ​എ​യാ​യ ക​ര്‍​താ​ര്‍ സിം​ഗ് ത​ന്‍​വ​റും ബി ജെ പിയിൽ അംഗത്വമെടുത്തു. രാ​ജ്കു​മാ​ര്‍ ബി ​ജെ ​പി​യി​ലെ​ത്തി​യ​ത് ബി എസ് പിയിൽ നിന്നാണ്. അദ്ദേഹം ആം ആദ്മി പാർട്ടി വിടുകയും ബി എസ് പിയിലേക്ക് എത്തുകയും ചെയ്‍തത് കഴിഞ്ഞ ഏപ്രിലിലാണ്. അദ്ദേഹം പാർട്ടി വിട്ടത് ആം​ആ​ദ്മി പാ​ര്‍​ട്ടി അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ല്‍​ക്കു​ന്നുതായി കാട്ടിയാണ്. 

Related Topics

Share this story