Times Kerala

 ഉത്തരേന്ത്യയിൽ പ്രളയക്കെടുതി അതിരൂക്ഷം; അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശം 

 
 ഉത്തരേന്ത്യയിൽ പ്രളയക്കെടുതി അതിരൂക്ഷം; അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശം 
 ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമായി തുടരുന്നു. ആസാമിലാണ് പ്രളയക്കെടുതി കൂടുതൽ ദുരിതം വിതച്ചത്. ഇതുവരെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 48 ആയി. 23 ജില്ലകളിലായി 11 ലക്ഷം പേരെയാണ് പ്രളയക്കെടുതി ബാധിച്ചത്.ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ തന്നെ തുടരുക്കയാണ്. 2208 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 4200 ഹെക്ടർ കൃഷി ഭൂമി നശിച്ചു. അരുണാചൽ പ്രദേശിലും മിസോറാമിലും കനത്ത നാശ നഷ്ടം. രാജസ്ഥാൻ  ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്  എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്.

Related Topics

Share this story