Times Kerala

വീടിന്റെ മേൽക്കൂര തകർന്നുവീണ് കുടുംബത്തിലെ അഞ്ചുപേർ മരിച്ചു
 

 
വീടിന്റെ മേൽക്കൂര തകർന്നുവീണ് കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

ലഖ്നോ: ഉത്തർപ്രദേശിൽ ലഖ്നോക്ക് സമീപം വീടിന്റെ മേൽക്കൂര തകർന്നുവീണ് അപകടം. ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. മരിച്ചതിൽ മൂന്നുപേർ കുട്ടികളാണ്. ആനന്ദ് നഗറിലെ ഫത്തേഹ് അലി റെയിൽവേ കോളനിയിലെ വീടാണ് ശനിയാഴ്ച പുലർച്ചെ തകർന്ന് വീണത്. സതീഷ് ചന്ദ്ര (40) സരോജിനി ദേവി (35), ഹർഷിത് (13), ഹർഷിത (10), അൻഷ് (അഞ്ച്) എന്നിവരാണ് മരണപ്പെട്ടത്.

കനത്ത മഴയിൽ കുതിർന്ന മേൽക്കൂര തകർന്നുവീഴുകയായിരുന്നെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയും പോലീസും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു. 200ഓളം കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലാണ് അപകടമുണ്ടായത്. ഇവിടുത്തെ മിക്ക വീടുകളും അപകടാവസ്ഥയിലാണ്.

Related Topics

Share this story