ഹിമാചൽപ്രദേശിൽ ട്രക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു
May 15, 2023, 06:53 IST

ഷിംല: ഹിമാചൽപ്രദേശിൽ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാലുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. കാൻഗ്ര ജില്ലയിലെ ധർമ്മശാലയിലെ റാസെഹർ ഗ്രാമത്തിലാണ് അപകടം സംഭവിച്ചത്. നാലുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. 100 മീറ്റർ താഴ്ചയിലേക്കാണ് ട്രക്ക് മറിഞ്ഞത്. മരിച്ചവരിൽ മൂന്നുപേർ ഒരു കുടുംബത്തിലുള്ളതാണ്. പരിക്കേറ്റവർ താണ്ട മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.