'നോട്ട് മഴ' നാടോടി ഗായികയെ പാടുന്നതിനിടെ നോട്ടുകള്‍ കൊണ്ട് മൂടി ആരാധകര്‍; വൈറലായി വീഡിയോ

uruvashi

 ഗുജറാത്തി നാടോടി ഗായികയായ  ഉര്‍വശി റദാദിയ നാടന്‍പാട്ടിന്റെ രാജ്ഞി എന്നാണ് അറിയപ്പെടുന്നത് . നിരവധി വേദികളില്‍ നാടോടി സംഗീതത്തിന്റെ ആലാപന മാധുര്യം പകര്‍ന്ന ഇവരുടെ ഒരു വീഡിയോ ആണ്  ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് .ഗായികയെ വേദിയില്‍ സ്‌നേഹം കൊണ്ട് മൂടിയിരിക്കുകയാണ് ആരാധകര്‍. ഉര്‍വശി വേദിയിലിരുന്ന് ഹാര്‍മോണിയം വായിച്ച് പാടുമ്പോള്‍ പെട്ടെന്ന് ബക്കറ്റില്‍ നിറയെ നോട്ടുകളുമായി ആരാധകന്‍ വേദിയിലേക്ക് കയറുകയും ഉര്‍വശിയുടെ തലയിലേക്ക് ആ നോട്ടുകള്‍ ചൊരിയുന്നതും വീഡിയോയില്‍ കാണാം. എന്നാൽ,തന്റെ മടിയില്‍ നിറഞ്ഞ നോട്ടുകള്‍ അരികിലേക്ക് മാറ്റി വച്ച് ഉര്‍വശി കച്ചേരി തുടരുകയാണ്.അഹമ്മദാബാദില്‍ സംഘടിപ്പിച്ച ഉര്‍വശിയുടെ കച്ചേരിക്കിടെയാണ് വൈറലായ ‘നോട്ട് മഴ. സ്വന്തം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഗായിക ഈ വീഡിയോ പുറത്തുവിട്ടത്.

Share this story