തമിഴ്‌നാട്ടിലെ വ്യാജമദ്യവേട്ട; അറസ്റ്റിലായത് 1558 പേര്‍; പിടികൂടിയത് 4720 കുപ്പി വിദേശ മദ്യം
May 16, 2023, 06:55 IST

വ്യാജമദ്യ ദുരന്തത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ നടന്ന വന്‍ വ്യാജമദ്യ വേട്ടയ്ക്കിടെ 1558 പേര്‍ അറസ്റ്റില്‍. 1842 കേസുകളാണ് വ്യാജ മദ്യവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 19,028 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചുവെന്ന് പൊലിസ് പറഞ്ഞു. ഒരു കാറും ഏഴ് ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അനധികൃതമായെത്തിച്ച 4720 കുപ്പി വിദേശ മദ്യവും പിടികൂടി.
ചെങ്കല്‍പട്ട്, വില്ലുപുരം ജില്ലകളിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വ്യാജമദ്യവും ഗുട്കയും ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തതിന് 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു.