Times Kerala

ജമ്മുവിൽ ഏറ്റുമുട്ടൽ; മലമുകളിൽ നിന്ന് സൈനികവാഹനത്തിന് നേരെ ഭീകരരുടെ വെടിവെപ്പ്

 
വയനാട് മാവോയിസ്റ്റ്-പൊലീസ് വെടിവെപ്പ്; രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിലെന്ന് സൂചന

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. കത്വ ജില്ലയിലെ ബർനോട്ട മേഖലയിയാണ് ആക്രമണം നടന്നത്. മലമുകളിൽ നിന്ന് വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നു.

ആക്രമണത്തിൽ പരിക്ക് പറ്റിയ രണ്ട് ജവാൻമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൈനിക വാഹനത്തിന് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞതായും വിവരമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിക്കുകയാണ്.

Related Topics

Share this story