Times Kerala

ഇനി സിനിമകളിൽ വൈ​ക​ല്യ​ത്തെ ക​ളി​യാ​ക്കു​ന്ന ത​മാ​ശ വേ​ണ്ട: സു​പ്രീം​കോ​ട​തി 

 
 മണിപ്പൂർ സംഘർഷം: വികാരങ്ങൾക്കൊപ്പം നീങ്ങാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂ​ഡ​ല്‍​ഹി: സി​നി​മ അ​ട​ക്ക​മു​ള്ള ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇനി വൈ​ക​ല്യ​ത്തെ ഇ​ക​ഴ്ത്തു​ക​യോ അ​വ​ഹേ​ളി​ക്കു​ക​യോ ചെ​യ്യ​രു​തെന്ന് നിർദേശിച്ച് സുപ്രീംകോടതി. കോടതി ഇ​ത് സം​ബ​ന്ധി​ച്ച് ചി​ല മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും പു​റ​ത്തി​റ​ക്കിയിട്ടുണ്ട്. വൈ​ക​ല്യ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ചി​ത്രീ​ക​ര​ണം സോ​ണി പി​ക്‌​ച്ചേ​ഴ്‌​സ് പു​റ​ത്തി​റ​ക്കു​ന്ന ഹി​ന്ദി സി​നി​മ​യി​ല്‍ നടന്നതായുള്ള ഹർജി പരിഗണിക്കുന്ന അവസരത്തിലാണ് കോടതിയുടെ കർശന നിർദേശം. ഡോ​ക്യു​മെ​ന്‍ററി, സി​നി​മ അ​ട​ക്ക​മു​ള്ള ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ഇത്തരത്തിൽ ചില നിർദേശങ്ങൾ നൽകിയത് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെഞ്ചാണ്. അവഹേളിക്കാനോ, തമാശയാക്കാനോ ഉള്ളതല്ല ആളുകളുടെ വൈകല്യമെന്ന് പറഞ്ഞ കോടതി, ഇവരുടെ നേട്ടവും വിജയകഥകളുമാണ് സമൂഹത്തിന് പരിചയപ്പെടുത്തേണ്ടതെന്നും കൂട്ടിച്ചേർത്തു. ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കെ​തി​രേ മോ​ശം പ്ര​തി​ച്ഛാ​യ ഉ​ണ്ടാ​ക്കു​ന്ന വാ​ക്കു​ക​ള്‍ പ്രയോഗിക്കരുതെന്നും, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യെ അ​വ​ഗ​ണി​ക്കു​ന്ന ഭാ​ഷ ഉ​പ​യോ​ഗി​ക്ക​രു​തെന്നും നിർദേശിച്ച കോടതി, വൈ​ക​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് മ​തി​യാ​യ മെ​ഡി​ക്ക​ല്‍ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണമെന്നും, ഭി​ന്ന​ശേ​ഷി​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ ചി​ത്രീ​ക​രി​ക്കുന്ന അവസരത്തിൽ അവരുടെ അഭിപ്രായം കൂടി തേടണമെന്നും പറയുകയുണ്ടായി. ഇക്കാര്യങ്ങൾ സെൻസർ ബോർഡ് ഉറപ്പുവരുത്തണമെന്നും കോടതി നിർദ്ദേശിക്കുകയുണ്ടായി. 

Related Topics

Share this story