നയതന്ത്ര തർക്കം; പ്രകോപനമല്ല ഉദ്ദേശമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
Sep 19, 2023, 20:41 IST

ഒട്ടാവ: ഖലിസ്ഥാൻ അനുകൂലിയായ സിഖ് നേതാവിനെ കാനഡയിൽ വച്ച് കൊലപ്പെടുത്തിയത് ഇന്ത്യ ആണെന്ന ആരോപണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട നയതന്ത്ര പോര് ശാന്തമാക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.
ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന പരാമർശം പ്രകോപിക്കാനല്ലെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

വിഷയം ആളിക്കത്തിക്കാനല്ല ശ്രമിക്കുന്നതെന്നും നിജ്ജാറിന്റെ കൊലപാതകം ഇന്ത്യൻ സർക്കാർ ഗൗരവതരമായി എടുക്കണമെന്നാണ് കാനഡയുടെ നിലപാടെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.