

ന്യൂഡൽഹി: പൗരത്വം നേടുന്നതിന് മുമ്പ് വോട്ടർ പട്ടികയിൽ ഇടം നേടി എന്നാരോപിച്ചുള്ള ഹർജിയിൽ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ഡൽഹി റൗസ് അവന്യു കോടതി നോട്ടീസ് അയച്ചു. ഈ ആരോപണങ്ങൾക്ക് മറുപടി നൽകാനാണ് കോടതിയുടെ നിർദ്ദേശം.(Delhi's Rouse Avenue Court issues notice to Sonia Gandhi)
സോണിയാ ഗാന്ധി ഇന്ത്യൻ പൗരത്വം നേടിയത് 1983-ലാണ്. എന്നാൽ, അവർ 1980-81-ലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടുവെന്നാണ് ഹർജിയിലെ പ്രധാന വാദം. ഈ നടപടി നിയമപരമല്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പി. നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹർജി നൽകിയത്. മജിസ്‌ട്രേറ്റ് ഹാർജിത് സിംഗ് ജസ്പാൽ ആണ് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. ഹർജി ജനുവരി 6-ന് കോടതി വീണ്ടും പരിഗണിക്കും.