Times Kerala

നിയമ വിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി ഉൾപ്പെടുത്താൻ ഡല്‍ഹി സര്‍വകലാശാല

 
നിയമ വിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി ഉൾപ്പെടുത്താൻ ഡല്‍ഹി സര്‍വകലാശാല

ന്യൂഡൽഹി: നിയമ വിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി ഉൾപ്പെടുത്താൻ നീക്കവുമായി ഡല്‍ഹി സര്‍വകലാശാല. ഒന്നാം സെമസ്റ്ററിലെ ജൂറിസ്പ്രൂഡന്‍സ് (ലീഗല്‍ മെത്തേഡ്) എന്ന പേപ്പറിന്റെ ഭാഗമായാണ് മനുസ്മൃതി പഠിപ്പിക്കാനാണ് ഡൽഹി യൂനിവേഴ്സിറ്റി ശ്രമിക്കുന്നത്. സിലബസിൽ ഗംഗ നാഥ് ഝാ എഴുതി മേധാതിഥിയുടെ വ്യാഖ്യാനത്തോടു കൂടിയ മനുസ്മൃതി എന്ന പുസ്തകം ഉള്‍പ്പെടുത്തണം എന്ന ശിപാര്‍ശ അക്കാദമിക് കൗണ്‍സില്‍ പരിഗണിക്കുന്നത്. 

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് സർവകലാശാല അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ചേരുന്ന സര്‍വകലാശാല അക്കാദമിക്ക് കൗണ്‍സില്‍ യോഗം മനുസ്മൃതി സിലബസില്‍ ഉള്‍കൊള്ളിക്കുന്നതിനെ സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിക്കും.

Related Topics

Share this story