Times Kerala

 നിയമ വിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി ഉൾപ്പെടുത്താൻ ഡല്‍ഹി സര്‍വകലാശാല

 
നിയമ വിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി ഉൾപ്പെടുത്താൻ ഡല്‍ഹി സര്‍വകലാശാല
 

ന്യൂഡൽഹി: നിയമ വിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി ഉൾപ്പെടുത്താൻ ഡല്‍ഹി സര്‍വകലാശാലയുടെ നീക്കം.  2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് സർവകലാശാല അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ചേരുന്ന സര്‍വകലാശാല അക്കാദമിക്ക് കൗണ്‍സില്‍ യോഗം മനുസ്മൃതി സിലബസില്‍ ഉള്‍കൊള്ളിക്കുന്നതിനെ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും.

അനുമതി ലഭിച്ചാല്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അക്കാദമിക് സെഷനില്‍ മനുസ്മൃതി പാഠ്യ വിഷയമാകും.  ഒന്നാം സെമസ്റ്ററിലെ ജൂറിസ്പ്രൂഡന്‍സ് (ലീഗല്‍ മെത്തേഡ്) എന്ന പേപ്പറിന്റെ ഭാഗമായാണ് മനുസ്മൃതി പഠിപ്പിക്കാനാണ് ഡൽഹി യൂനിവേഴ്സിറ്റി നീക്കം നടത്തുന്നത്. ഗംഗ നാഥ് ഝാ എഴുതി മേധാതിഥിയുടെ വ്യാഖ്യാനത്തോടു കൂടിയ മനുസ്മൃതി എന്ന പുസ്തകം ആണ് സിലബസില്‍ ഉള്‍പ്പെടുത്തണം എന്ന ശുപാര്‍ശ അക്കാദമിക് കൗണ്‍സില്‍ പരിഗണിക്കുന്നത്. 

Related Topics

Share this story