ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടന കേസിനെ തുടർന്ന്, അൽ-ഫലാ യൂണിവേഴ്സിറ്റിയുടെ അംഗത്വം അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസ് (AIU) സസ്പെൻഡ് ചെയ്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് ഈ സർവകലാശാലയിൽ നിന്ന് നിരവധി പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.(Delhi blast, AIU suspends membership of Al-Falah University)
തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) ബുധനാഴ്ച അൽ-ഫലാ സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിസ് (AIU) സർവകലാശാലയുടെ അംഗത്വം താൽക്കാലികമായി റദ്ദാക്കിയിരിക്കുന്നത്. ഭീകരവാദ ബന്ധമുള്ളവരെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ സർവകലാശാലയുടെ പ്രവർത്തനം കൂടുതൽ നിരീക്ഷണത്തിലാണ്.