മാനനഷ്ടക്കേസ്: രാഹുലിന്‍റെ അപ്പീലില്‍ അന്തിവാദം ഇന്ന്
May 2, 2023, 09:03 IST

അഹമ്മദാബാദ്: മാനനഷ്ടക്കേസില്‍ സൂറത്ത് സെഷന്‍സ് കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും. ശനിയാഴ്ച രാഹുലിന്‍റെ വാദം വിശദമായി കേട്ട കോടതി എതിര്‍ഭാഗത്തിന് മറുപടി നല്‍കാന്‍ സമയം അനുവദിക്കുകയായിരുന്നു. ജസ്റ്റീസ് ഹേമന്ത് പ്രചാകാണ് വാദം കേള്‍ക്കുന്നത്.
അപ്പീലില്‍ വിധി ഇന്ന് തന്നെ പറയാനും സാധ്യതയുണ്ട്. അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വിയാണ് രാഹുലിനായി ഹാജരായത്. മാനനഷ്ടക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സസ്പെന്‍ഡ് ചെയ്യാന്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും, സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയും തയ്യാറാകാത്തതോടെയാണ് രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.