ദ​ളി​ത് പെ​ൺ​കു​ട്ടി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​ ശേ​ഷം കു​ടും​ബ​ത്തി​ലെ മൂന്നുപേർക്കൊപ്പം കൊ​ല​പ്പെ​ടു​ത്തി

news
 ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ ദ​ളി​ത് പെ​ൺ​കു​ട്ടി​യെ കൂ​ട്ട​ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇരയാക്കിയ  ശേ​ഷം കു​ടും​ബ​ത്തി​ലെ മ​റ്റ് മൂ​ന്നു പേ​ർ​ക്കൊ​പ്പം കൊ​ല​പ്പെ​ടു​ത്തി. പ​തി​നാ​റു​കാ​രി​യെയാണ്  ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച ശേ​ഷം കൊ​ല​പ്പെ​ടു​ത്തിയത് .ഉ​യ​ർ​ന്ന ജാ​തി​യി​ൽ​പ്പെ​ട്ട​വ​രെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന അ​യ​ൽ​വാ​സി​കളാണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ 10 വ​യ​സു​കാ​ര​ൻ സ​ഹോ​ദ​ര​നും മാ​താ​പി​താ​ക്ക​ളും കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ 11 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട് . കൂ​ട്ട​മാ​ന​ഭം​ഗം, കൊ​ല​പാ​ത​കം എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Share this story