കറിക്ക് രുചിയില്ല, അമ്മയെയും സഹോദരിയെയും വെടിവച്ച്‌ കൊലപ്പെടുത്തി യുവാവ്

kottayam crime
 ബെംഗളുരു: കറിക്ക് രുചി കുറവാണെന്ന പേരിൽ അമ്മയെയും സഹോദരിയെയും വെടിവച്ച്‌ കൊലപ്പെടുത്തി യുവാവ്.  42കാരി പാര്‍വതി നാരായണ ഹസ്ലര്‍, 19കാരി രമ്യ നാരായണ ഹസ്ലര്‍ എന്നിവരാണ് മരിച്ചത്.  ഉത്തര കര്‍ണാടകയിലെ ഡോഡ്മാനെ ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയോടെയാണ് ക്രൂര സംഭവം നടന്നത്.സംഭവത്തില്‍ 24 കാരനായ മഞ്ജുനാഥ ഹസ്ലറെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് മദ്യത്തിന് അടിമയാണെന്നാണ് റിപ്പോർട്ട്. കറിക്ക് രുചിയില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട 24കാരന്‍ തോക്കെടുത്ത് ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടക്കുമ്ബോള്‍ യുവാവിന്റെ അച്ഛന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ മകനെതിരെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Share this story