കൃഷ്ണ – ഗോദാവരി നദീ തീരത്ത് നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം: ഇന്ത്യയ്‌ക്ക് നേട്ടം 11,000 കോടി രൂപ
Nov 20, 2023, 22:39 IST

ന്യൂഡൽഹി : കൃഷ്ണ ഗോദാവരി തീരത്ത് നിന്നുള്ള ക്രൂഡ് ഓയിൽ ഉത്പാദനം അടുത്ത ആഴ്ച മുതൽ ആരംഭിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ക്രൂഡ് ഓയിൽ ഉത്പാദനം നടക്കുക. ഇത് ഇന്ത്യയ്‌ക്ക് പ്രതിവർഷം ഏകദേശം 11,000 കോടി രൂപയുടെ നേട്ടമാണ് നൽകുക. ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണിപ്പോൾ. ഈ ഇറക്കുമതി നല്ലൊരു പരിധി വരെ കുറയ്‌ക്കാനാകുമെന്നാണ് റിപ്പോർട്ട്. കൃഷ്ണ ഗോദാവരി തീരത്ത് നിന്നുള്ള ക്രൂഡ് ഓയിൽ ഉത്പാദനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിലെ (എംപിഎൻജി) ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.