Times Kerala

 ഐഇഡി സ്‌ഫോടനത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു

 
ഐഇഡി സ്‌ഫോടനത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു
 

റായ്പൂർ: ഐഇഡി സ്‌ഫോടനത്തിൽ സിആർപിഎഫ് ജവാന് മരിച്ചു. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. സന്തോഷ് ഒറോൺ ആണ് വീരമൃത്യു വരിച്ചത്. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ഹത്തിബുരു, ചിരിയാബേഡ വനമേഖലയിൽ നടന്ന പതിവ് തിരച്ചിലിനിടെയായിരുന്നു സ്‌ഫോടനം. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ കമ്യൂണിസ്റ്റ് ഭീകരരുടേതെന്ന് തോന്നിപ്പിക്കുന്ന ഐഇഡികൾ കണ്ടെടുത്തിരുന്നു. 

Related Topics

Share this story