ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് ഇന്ന് പിറന്നാൾ

ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് ഇന്ന് പിറന്നാൾ
 ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് ഇന്ന് പിറന്നാൾ. 2003 മുതൽ ദേശീയ ഏകദിന ടീമിലെയും, 2004 മുതൽ ടെസ്റ്റ് ടീമിലെയും അംഗമാണ്. ആഭ്യന്തര ക്രിക്കറ്റിൽ 50ന് മുകളിൽ ശരാശരിയുമായി റൺസ് വാരിക്കൂട്ടിയ ഗംഭീർ 2002-ൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഇരട്ട സെഞ്ച്വറി നേടിയതോടെ ദേശീയ ടീമിലെ ഓപ്പണിങ്ങിലെക്ക് എത്തുകയും ചെയ്തു. 2003-ൽ ബംഗ്ലാദേശിനെതിരെ നടന്ന ടി.വി.എസ് കപ്പിൽ ഗംഭീർ ഏകദിനത്തിലെ തന്റെ അരങ്ങേറ്റം കുറിച്ചു. 2004-ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നാലാം മത്സരത്തിൽ ഗംഭീർ തന്റെ ടെസ്റ്റ് കരിയറിലെ അരങ്ങേറ്റം നടത്തി.നടാഷ ജെെൻ ആണ് ഗൗതം ഗംഭീറിന്റെ ഭാര്യ.

Share this story