Times Kerala

പശുവിനെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണം; ഡല്‍ഹിയില്‍ ഗോസംരക്ഷണ സംഘടനയുടെ റാലി

 
ഫെ​ബ്രു​വ​രി 14 പ​ശു ആ​ലിം​ഗ​ന ദി​നം ആ​യി ആ​ച​രി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ്  കേന്ദ്രം പി​ൻ​വ​ലി​ച്ചു

ഡല്‍ഹി: പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നും കശാപ്പ് നിരോധനം ഉടൻ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഗോസംരക്ഷണ സംഘടന തിങ്കളാഴ്ച രാംലീല മൈതാനിയിൽ റാലി നടത്തി. ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠ ആന്ദോളന്‍റെ ബാനറിൽ ഭാരതീയ ഗൗ ക്രാന്തി മഞ്ചാണ് പശുവിനെ പ്രഖ്യാപിക്കണമെന്നും പശുക്കളുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയത്തിന്റെ രൂപീകരിക്കണവും ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.

പശുവിനെ കശാപ്പ് ചെയ്യുന്നത് 33 കോടി ഹൈന്ദവ ദേവന്മാരെ വധിക്കുന്നതിന് തുല്യമാണെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി വ്യക്തമാക്കി. പശുക്കളെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന് രാജ്യത്തെ സന്യാസിമാരും ദർശകരും വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണെന്നും ഭാരതീയ ഗൗ ക്രാന്തി മഞ്ചിന്‍റെസ്ഥാപകൻ ഗോപാൽ മണി മഹാരാജ് പറഞ്ഞു. പശുക്കടത്തുകാരെ പിടികൂടാൻ ജീവൻ പണയപ്പെടുത്തുന്ന നിരവധി പശു സംരക്ഷകർ നമ്മുടെ രാജ്യത്ത് ഉണ്ടെന്നും എന്നാൽ പൊലീസ് അവർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുന്നുവെന്നും ഇത് തികച്ചും തെറ്റാണെന്നും ഭഗവത് കഥ ആഖ്യാതാവ് ദേവകിനന്ദൻ താക്കൂർ പറഞ്ഞു. പശുക്കടത്ത് നടത്തുന്നവർക്കെതിരെ കർശനമായ നിയമവും കർശന നടപടിയും കൊണ്ടുവരണമെന്നും താക്കൂര്‍ ആവശ്യം ഉന്നയിച്ചു.

Related Topics

Share this story