Times Kerala

 മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓർമകളിൽ രാജ്യം 

 
 മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓർമകളിൽ രാജ്യം 
 2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനിടയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികനാണ് മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ.കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ സ്വദേശിയായ ഇദ്ദേഹം ബാംഗ്ലൂരിലായിരുന്നു താമസിച്ചിരുന്നത്. ആർമി മേജറായിരുന്ന സന്ദീപ് ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് ജീവത്യാഗം ചെയ്തത്. ഐ.എസ്.ആർ.ഒ. ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണൻറെയും ധനലക്ഷ്മിയുടെയും മകനാണ് സന്ദീപ്. നവംബർ 29-ന് ബാംഗ്ലൂരിലെ വസതിയിലെത്തിച്ച സന്ദീപിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കരിച്ചത്

Related Topics

Share this story