Times Kerala

വ്യാജ സ്വർണക്കടത്ത്; അസമിൽ 5 പേർ അറസ്റ്റിൽ

 
police
വ്യാജ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അസമിൽ 5 പേർ അറസ്റ്റിൽ. യേശു ക്രിസ്തുവിൻ്റെ വ്യാജ സ്വർണ പ്രതിമയും വ്യാജ സ്വർണ ബിസ്കറ്റുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അസമിലെ നഗാവോണിലും സോണിത്പൂറിലും നടത്തിയ പരിശോധനകളിലാണ് അറസ്റ്റ്. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

നഗാവോണിൽ നടത്തിയ പരിശോധനയിൽ 3 പേരെ പിടികൂടി. ഇവരിൽ നിന്നാണ് യേശുവിൻ്റെ 1.7 കിലോ തൂക്കമുള്ള വ്യാജ സ്വർണ പ്രതിമ പിടികൂടിയത്. സോണിത്പൂറിൽ നടത്തിയ പരിശോധനയിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഒരു വ്യാജ ഗോൾഡ് ബിസ്കറ്റ് പിടികൂടി.

Related Topics

Share this story