റൊട്ടിക്കുള്ള മാവില്‍ തുപ്പി പാചകക്കാരന്‍; വിഡിയോ വൈറല്‍, ഹോട്ടലുടമ അടക്കം അഞ്ചു പേർ അറസ്റ്റില്‍

റൊട്ടിക്കുള്ള മാവില്‍ തുപ്പി പാചകക്കാരന്‍; വിഡിയോ വൈറല്‍, ഹോട്ടലുടമ അടക്കം അഞ്ചു പേർ അറസ്റ്റില്‍

ലക്നൗ: റൊട്ടി പരത്തുന്നതിനിടയില്‍ മാവില്‍ തുപ്പി ഹോട്ടല്‍ ജീവനക്കാരന്‍.ലക്‌നൗവിലെ കക്കോരിയിലുള്ള ഹോട്ടലിലെ പാചകക്കാരന്‍ റൊട്ടിയുണ്ടാക്കുന്നതിന്റെ വിഡിയോയാണ് വൈറലായത്. ഇയാളെയും അഞ്ച് സഹായികളെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലുടമയെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.പ്രതികള്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു.ഹോട്ടലില്‍ നിന്ന് ഏറെ മാറി നിന്നാണ് ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അതേസമയം, പാചകക്കാരന്‍ മാവില്‍ തുപ്പുന്നുണ്ടോ എന്ന് വിഡിയോയില്‍ നിന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും ഇതിന് സാങ്കേതിക വിദഗ്ധരുടെ സഹായം തേടുമെന്നും പൊലീസ് പറഞ്ഞു.


 

Share this story