Times Kerala

 10 വർഷം തികച്ച 5,000 അധ്യാപകർക്ക് നിർബന്ധിത സ്ഥലംമാറ്റം: പ്രതിഷേധത്തിനൊടുവിൽ റദ്ദാക്കി

 
 10 വർഷം തികച്ച 5,000 അധ്യാപകർക്ക് നിർബന്ധിത സ്ഥലംമാറ്റം: പ്രതിഷേധത്തിനൊടുവിൽ റദ്ദാക്കി
 

ന്യൂഡൽഹി: 5,000 അധ്യാപകരുടെ സ്ഥലം മാറ്റ വിവാദത്തിൽ ആംആദ്​മി പാർട്ടി സർക്കാറിന് രാഷ്ട്രീയ വിജയം. അതിഷി മർലേനയുടെ നിർദേശം അവഗണിച്ച് 5,000 അധ്യാപകരെ സ്ഥലംമാറ്റാനുള്ള നീക്കം ലഫ്റ്റനന്റ് ഗവർണർക്ക് റദ്ദാക്കേണ്ടി വന്നതാണ് ബി.ജെ.പിക്ക് ​മേലുള്ള ആപ് സർക്കാറിന്റെ വിജയമായത്.

സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ആവ​ശ്യ​പ്പെട്ട് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി മർലേനയാണ് ആദ്യം രംഗത്തുവന്നത്. എന്നാൽ, ബി.ജെ.പി നേതാക്കൾ മുഖേന അധ്യാപകർ ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയെ കണ്ടത് കൊണ്ടാണ് സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയതെന്ന് വരുത്താൻ നോക്കുകയാണ് ലഫ്റ്റനന്റ് ഗവർണറും ബി.ജെ.പിയും.

ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അധ്യാപകരെ കൂട്ടത്തോ​ടെ സ്ഥലം മാറ്റാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തിന് പിന്നാലെയാണ് ലഫ്. ഗവർണർ ഇടപെട്ട് സ്ഥലംമാറ്റം റദ്ദാക്കിയത്.  

Related Topics

Share this story