
ബിഹാർ : ഭൂമി തർക്കത്തെ തുടർന്ന് 42 കാരനായ തുണിക്കടക്കാരനെ തല്ലിക്കൊന്നു. റോഹ്താസ് ജില്ലയിലെ അംജോർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രദേശവാസിയായ വീരേന്ദ്ര സിംഗ് എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സസാരം സദർ ആശുപത്രിയിലേക്ക് അയച്ചു.
റോഹ്താസ് ജില്ലയിലെ ഡെഹ്രി സബ്ഡിവിഷനിലെ അംജോർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ചയാണ് സംഭവം. ചിത്വിസാവ് ഗ്രാമത്തിലെ താമസക്കാരനായ പഞ്ചു മേത്തയുടെ മകൻ വീരേന്ദ്ര സിംഗ് (42) നെൽകൃഷിയെച്ചൊല്ലി ബന്ധുക്കളുമായുണ്ടായ തർക്കത്തിനിടെ അടികൊണ്ടു മരിക്കുകയായിരുന്നു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വീരേന്ദ്ര സംഭവസ്ഥലത്ത് തന്നെ മരിച്ചു.
വിവരം ലഭിച്ചയുടൻ അംജോർ പോലീസ് സ്റ്റേഷൻ സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് സസാരം സദർ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി റോഹ്താസ് എസ്പി റോഷൻ കുമാർ പറഞ്ഞു.