അദാനിക്ക് ക്ലീൻചിറ്റ് ; ഹിൻഡൻബർഗിന്റെ റിപ്പോർട്ട് തള്ളി സെബി |hindenburgs allegations

ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ.
adani
Published on

ഡൽഹി : അദാനി ഗ്രൂപ്പിനെതിരെ അമേരിക്കൻ ഷോർട്ട് സെല്ലർ കമ്പനിയായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്ക് ക്ലീൻ ചിറ്റ് നൽകി സെബി. അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരായ നടപടികൾ അവസാനിപ്പിക്കും.

ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു. അദാനി കമ്പനികൾ ഓഹരി വിലകളിൽ കൃത്രിമം കാണിച്ചതായും അഡികോർപ്പ് എന്റർപ്രൈസസ് വഴി അദാനി പവറിന് ധനസഹായം നൽകിയതായുമായിരുന്നു ഹിൻഡൻബർഗ് റിപ്പോർട്ട്.

2021 ജനുവരിയിലാണ് രാജ്യത്തെയാകെ ഞെട്ടിച്ച് ഇന്ത്യയിലെ വൻ നിര ബിസിനസ് ടൈക്കൂണുകളായ അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തിയ നിർണായക വിവരങ്ങൾ പുറത്ത് വന്നത്. അദാനി ഗ്രൂപ്പ് കമ്പനികൾക്കിടയിൽ പണം കൈമാറാൻ അൻഡി കോർപ്പ് എന്റർപ്രൈസസ്, മൈൽസ്റ്റോൺ ട്രേഡ്‌ലിങ്ക്സ്, റെഹ്‌വർ ഇൻഫ്രാസ്ട്രക്ചർ എന്നീ മൂന്ന് കമ്പനികളെ ഉപയോഗിച്ചെന്നായിരുന്നു ആരോപണം.

Related Stories

No stories found.
Times Kerala
timeskerala.com