സ്വത്ത് തർക്കത്തിനിടെ സംഘർഷം; ഒരാൾ മരിച്ചു
Nov 21, 2023, 06:57 IST

ന്യൂഡൽഹി: സ്വത്ത് തർക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്കി എന്നയാളാണ് മരിച്ചത്. തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലെ പഞ്ചശീല്‍ വിഹാറിലാണ് സംഭവം നടന്നത്.
രണ്ട് ഭാര്യമാരുള്ള ഇസ്മത്ത് അലിയുടെ മക്കൾ തമ്മിലാണ് സ്വത്ത് തർക്കമുണ്ടായത്. മൂന്നുപേർ തമ്മിൽ സംഘർഷമുണ്ടായപ്പോൾ അക്കി എന്നയാൾക്ക് ഹൃദയാഘാതമുണ്ടായെന്നാണ് പോലീസ് നൽകുന്ന വിവരം.

അക്കിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് വ്യക്തമാക്കി.