Times Kerala

 മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; അതീവ ജാഗ്രതയിൽ സൈന്യം 

 
 മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം; അതീവ ജാഗ്രതയിൽ സൈന്യം 
 ഇം​ഫാ​ൽ: മണിപ്പൂരിൽ ദിവസങ്ങളുടെ  വീണ്ടും വ്യാപക സംഘർഷം. കു​ക്കി - മെ​യ്തെ​യ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വീ​ണ്ടും ആ​രം​ഭി​ച്ച​തോ​ടെ മ​ണി​പ്പൂ​രി​ൽ ക​ടു​ത്ത ജാ​ഗ്ര​ത നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. ഇതിന്റെ ത​ല​സ്ഥാ​ന​മാ​യ ഇം​ഫാ​ലി​ൽ സൈ​ന്യം ക​ർ​ഫ്യു ക​ർ​ശ​ന​മാ​ക്കി. ന്യു ​ചെ​ക്കോ​ൺ മേ​ഖ​ല​യി​ലെ പ്രാ​ദേ​ശി​ക ച​ന്ത​യി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വീ​ണ്ടും സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​വ​ച്ച​തെന്നാണ്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അ​ക്ര​മി​ക​ൾ നി​ര​വ​ധി വീ​ടു​ക​ൾ തീ​വ​ച്ച് ന​ശി​പ്പി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​നാ​യി ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ശേ​ഷം ഇം​ഫാ​ലി​ൽ ക​ർ​ഫ്യു ഏ​ർ​പ്പെ​ടു​ത്തി. നേ​ര​ത്തെ വൈ​കി​ട്ട് നാ​ല് മു​ത​ലാ​യി​രു​ന്നു ക​ർ​ഫ്യു സ​മ​യം. മേ​യ് മൂ​ന്നി​ന് ആ​രം​ഭി​ച്ച സം​ഘ​ർ​ഷ​ത്തി​ൽ ഇ​തു​വ​രെ 70 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് കൊ​ല്ല​പ്പെ​ട്ട​ത്. നി​ര​വ​ധി വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ക​ലാ​പ​ത്തി​നി​ടെ ന​ശി​പ്പി​ക്ക​പ്പെ​ട്ടു.

Related Topics

Share this story